Asianet News MalayalamAsianet News Malayalam

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്: കരസേനാ മേധാവി ബിപിന്‍ റാവത്തിന് കൂടുതല്‍ സാധ്യത

രണ്ടു പതിറ്റാണ്ട് മുന്‍പാണ് കര,നാവിക,വ്യോമ സേനകളെ നിയന്ത്രിക്കുന്ന ഒരു തലവനെന്ന ആശയം സജീവമായത്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് പഠിച്ച സമിതിയാണ് മൂന്ന് സേനകളും തമ്മില്‍ ഏകോപനം ശക്തമാക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ്  വേണമെന്ന് ആദ്യമായി നിര്‍ദേശിച്ചത്. 

Bipin rawat may be choosed as new
Author
Delhi, First Published Aug 15, 2019, 6:54 PM IST

ദില്ലി: സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പ്രഖ്യാപനത്തോടെ ആദ്യ സിഡിഎസായി നിലവിലെ കരസേനാ മേധാവി ബിപിന്‍ റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് സൂചന. 

രണ്ടു പതിറ്റാണ്ട് മുന്‍പാണ് കര,നാവിക,വ്യോമ സേനകളെ നിയന്ത്രിക്കുന്ന ഒരു തലവനെന്ന ആശയം സജീവമായത്.  കാര്‍ഗില്‍ യുദ്ധത്തിന് ശേഷം രാജ്യ സുരക്ഷയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കെ.സുബ്രഹ്മണ്യന്‍ അധ്യക്ഷനായ ഉന്നതതല സമിതി സിഡിഎസ് പദവി രൂപീകരിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. 2001-ല്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ഫലപ്രദമായി  മുന്നോട്ട് പോയില്ല. 

ഒന്നാം മോദി സര്‍ക്കാരില്‍  ആദ്യ രണ്ടു വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറും സിഡിഎസിനായി വാദിച്ചു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്  പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റിന് സിഡിഎസുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കി. 

എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയാണ്  ഇപ്പോഴുള്ള മൂന്ന് സേനാ മേധാവികളില്‍ സീനിയറെങ്കിലും സെപ്റ്റംബര്‍ 31 ന് വിരമിക്കുമെന്നതിനാല്‍  ചീഫ് ഓഫ് ഡിഫന്‍സായി അദേഹത്തെ പരിഗണിക്കാനിടയില്ല. കരസേനാ മേധാവി ബിപിന്‍ റാവത്തിന് ഡിസംബര്‍ 31 വരെ കാലാവധിയുള്ളതും മോദിയോടുള്ള അദ്ദേഹത്തിന്‍റെ അടുപ്പവും  അനുകൂല ഘടകമാണ്.  

അതേസമയം സിഡിഎസിന് ക്യാബിനറ്റ് സെക്രട്ടറി റാങ്ക് നല്‍കുമെങ്കിലും അധികാരം പരിമിതമായിരിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. സേനയ്ക്കുമേലുള്ള നിയന്ത്രണം സേനാമേധാവികള്‍ക്ക് തന്നെയാവും. സേനയെ ഏകോപിപ്പിക്കലാവും സിഡിഎസിന്‍റെ പ്രധാന ചുമതല. അമേരിക്ക, ഫ്രാന്‍സ്, യുകെ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഒരൊറ്റ കേന്ദ്രത്തില്‍ നിന്നുമാണ് മൂന്ന് സേനാവിഭാഗങ്ങളേയും 
എന്തായാലും സിഡിഎസ് പ്രഖ്യാപനത്തിലൂടെ സൈന്യങ്ങളെ ഒരു കേന്ദ്രത്തില്‍ നിന്ന് നിയന്ത്രിക്കുന്ന 

Follow Us:
Download App:
  • android
  • ios