Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൂടുതൽ ഇടങ്ങളിൽ പക്ഷിപ്പനി പടരുന്നു; കേരളത്തിന് പുറമെ ആറ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

രാജ്യത്ത് കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി പടരുന്നു. കേരളത്തിനു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Bird flu is spreading in most parts of the country Vigilance order issued in six states besides Kerala
Author
Kerala, First Published Jan 6, 2021, 6:27 PM IST

ദില്ലി: രാജ്യത്ത് കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി പടരുന്നു. കേരളത്തിനു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മധ്യപ്രദേശിൽ 400 റോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിർത്തിവച്ചു. ഹിമാചൽ പ്രദേശിലെ ആയിരത്തിലധികം ദേശാടന പക്ഷികളും പക്ഷിപ്പനി ബാധിച്ചു ചത്തു. രാജസ്ഥാനിലും ചത്ത കാക്കകളിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

രാജസ്ഥാനിലേക്ക് മധ്യപ്രദേശിൽ നിന്നുമുള്ള കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്ത് പഞ്ചാബിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. 

Follow Us:
Download App:
  • android
  • ios