ദിവസങ്ങള്‍ക്ക് മുമ്പ് തിമിര ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വിശ്രമത്തിലാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ ഈദ് ആഘോഷങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ സമയമില്ലാത്ത സിദ്ധരാമയ്യക്ക് ബിരിയാണി കഴിക്കാന്‍ നേരമുണ്ടെന്നുമായിരുന്നു ബിജെപിയുടെ വിമര്‍ശനം. തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് തിമിര ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വിശ്രമത്തിലാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. സ്വന്തം മണ്ഡലമായ ബദമി സന്ദര്‍ശിക്കാന്‍ എത്താതിരുന്നതിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്. എന്നാല് ഈദ് ആഘോഷങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെത്തിയ സിദ്ധരാമയ്യയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച ബിജെപി സിദ്ധരാമയ്യയ്ക്ക് ബിരിയാണി കഴിക്കാന്‍ സമയമുണ്ടെന്നും പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ മാത്രമാണ് സാധിക്കാത്തതെന്നും ട്വീറ്റ് ചെയ്തു.
