ജയ് ശ്രീറാം വിളിച്ചതിന് ആക്രമിച്ചെന്ന് ബിജെപി; ബംഗാളിലെ മതിഗാരയില്‍ ബിജെപി ബന്ദ്
തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു എന്നാണ് ബിജെപി അറിയിക്കുന്നത്. ഇവര്‍ ആശുപത്രിയിലാണെന്നും ബിജെപി അറിയിക്കുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മതിഗാരയില്‍ ഇന്ന് ബിജെപി ബന്ദ്. സിലിഗുരി ജില്ലയിലാണ് മതിഗാര. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ബന്ദ്.
തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു എന്നാണ് ബിജെപി അറിയിക്കുന്നത്. ഇവര്‍ ആശുപത്രിയിലാണെന്നും ബിജെപി അറിയിക്കുന്നു.
മതിഗാരയില്‍ മാത്രമാണ് ബന്ദ്. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രകടനവും നടത്തി. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-