ദില്ലി: മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും  ബിജെപി പാർട്ടി അധ്യക്ഷന്മാരെ മാറ്റി. ഉത്തർപ്രദേശിൽ ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങാണ് പുതിയ അധ്യക്ഷന്‍. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പുതിയ അധ്യക്ഷനാവും.  മഹാരാഷ്ട്രയിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മംഗൾ പ്രഭാത് ലോധയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിച്ചത്. 

ഉത്തർപ്രദേശില്‍ മഹേന്ദ്രനാഥ് പാണ്ഡെയെ മാറ്റിയാണ് ഒബിസി വിഭാഗത്തിൽപ്പെട്ട സ്വതന്ത്രദേവ് സിങിനെ  പുതിയ അധ്യക്ഷനാക്കിയത്. ഇന്ന് നടന്ന പാർലമെൻറി പാർട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ അധ്യക്ഷന്മാരുടെ നിയമനം.