Asianet News MalayalamAsianet News Malayalam

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് അതിന്റെ ഏഴിലൊന്ന് മാത്രം

2021-22 വ‍ർഷം ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 1775 കോടിയായിരുന്നു. ആകെ വരുമാനം 1917 കോടിയും. ഇതാണ് ഈ വർഷം ആകെ സംഭാവന 2120 കോടി രൂപയായും ആകെ വരുമാനം 2360.8 കോടിയായും ഉയർന്നത്. 

BJP gets 1300 crore through electoral bonds in last financial year which is 7 times higher than congress afe
Author
First Published Feb 11, 2024, 10:36 AM IST

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെയാണ്.

തെര‍ഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമർപ്പിച്ച ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളിലാണ് ലഭിച്ച സംഭാവനകളുടെ വിവരങ്ങളുള്ളത്. 2021-22 വ‍ർഷം ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 1775 കോടിയായിരുന്നു. ആകെ വരുമാനം 1917 കോടിയും. ഇതാണ് ഈ വർഷം ആകെ സംഭാവന 2120 കോടി രൂപയായും ആകെ വരുമാനം 2360.8 കോടിയായും ഉയർന്നത്. അതേസമയം ഇലക്ടറൽ ബോണ്ടുകളിലൂടെ  കോൺഗ്രസിന് കിട്ടിയ തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. 2021-22ൽ ആകെ 236 കോടിയായിരുന്നു കിട്ടിയതെങ്കിൽ 2022-23 വ‌ർഷത്തിൽ ഇത് 171 കോടിയായി കുറഞ്ഞു. നിലവിൽ കോൺഗ്രസും ബിജെപിയുമാണ് അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികൾ.

സംഭാവനകള്‍ക്ക് പുറമെ പലിശ ഇനത്തിൽ ബിജെപിക്ക് 237 കോടി രൂപ കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. 2021-22 വര്‍ഷം ഇത് 135 കോടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ചെലവുകളിൽ ബിജെപി വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞ വർഷം ചെലഴിച്ചത് 78.2 കോടി രൂപയായിരുന്നു. 2021-22 വര്‍ഷം 117.4 കോടിയായിരുന്നു ഈയിനത്തിലെ ചെലവ്. സ്ഥാനാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം എന്ന ഇനത്തിൽ 76.5 കോടിയാണ് കഴിഞ്ഞ വ‍ർഷം ബിജെപി ചെലവഴിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios