ദില്ലി: നിഗൂഢ ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 2010 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എൻപിആര്‍ അല്ല ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ചിദംബംരം ആരോപിച്ചു. 

യുപിഎ സര്‍ക്കാര്‍ എന്‍പിആര്‍ അവതരിപ്പിക്കുന്ന സമയത്ത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം നടത്തിയ പ്രസംഗം ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു ചിദംബരം. 'ഈ വീഡിയോ ശ്രദ്ധിക്കൂ, 2011 ലെ സെന്‍സസിന് മുന്നോടിയായാണ് താമസക്കാരുടെ കണക്കെടുപ്പിനായി എന്‍പിആര്‍ കൊണ്ടു വന്നത്. എന്നാല്‍ പൗരത്വത്തിനല്ല ഊന്നല്‍ നല്‍കിയത്. പൗരത്വ പട്ടികയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലായിരുന്നു'- ചിദംബരം പറഞ്ഞു.

Read More: എന്‍പിആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി പ്രതിഷേധിക്കണമെന്ന് അരുന്ധതി റോയ്