ദില്ലി: ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ ഉടനെ തന്നെ അധികാരത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഒഡിഷ ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കവെയാണ് നദ്ദയുടെ പ്രസാതാവന. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സ്ഥിരതയുണ്ടെന്നും 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 18 ശതമാനം വോട്ടുകൾ ലഭിച്ചു, 2019 ൽ ഇത് 32 ശതമാനമായി ഉയർന്നുവെന്നും നദ്ദ പറഞ്ഞു.

ഒഡീഷയിലെ പാർട്ടിയുടെ വളര്‍ച്ചയില്‍ വളലെ വലിയ പുരോഗതിയുണ്ട്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ  ഒരു കോടി വോട്ടുകൾ ലഭിച്ചതിൽ  സന്തോഷമുണ്ട്. അതേ രീതിയിൽ, ഇന്ന് പട്ടികജാതി  പട്ടികവർഗ വിഭാഗങ്ങളില്‍ ബിജെപിയുടെ സ്വാധീനം  വർദ്ധിച്ചു.   
കഴിഞ്ഞ ഏതാനും മാസങ്ങളായി ഒഡീഷയിലെ ബിജെപി പ്രവർത്തകർ 7 ലക്ഷത്തോളം റേഷൻ കിറ്റുകൾ, 60,000 സാനിറ്റൈസർമാർ, 5.5 ലക്ഷം മാസ്കുകൾ, ഫുഡ് പാക്കറ്റുകൾ എന്നിവ വിതരണം ചെയ്തതു. ഇതെല്ലാം ബിജെപിയെ ജനങ്ങളോട് അടുപ്പിക്കുന്നുണ്ടെന്നും നദ്ദ അവകാശപ്പെട്ടു.

ഒഡീഷയിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതിൽ വലിയ ദുഖമുണ്ട്. അഞ്ച് ലക്ഷം രൂപ വരെ മെഡിക്കൽ ആനുകൂല്യങ്ങൾ നേടിയ 2.4 കോടി ആളുകൾ ഉണ്ട്.  ഒഡീഷയിൽ നിന്ന് ആളുകൾ ചികിത്സയ്ക്കായി ദില്ലിയിലേക്ക് വരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ അവർക്ക് ഭുവനേശ്വർ എയിംസിൽ ചികിത്സ തേടാം. ഇതിന്റെ ക്രെഡിറ്റ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കാണെന്നും ജെപി നദ്ദ പറഞ്ഞു.