വിജയ്‍യുടെ ഓഫീസിൽ സിഎൻ അണ്ണാദുരൈയുടെ ചിത്രം മാത്രം. അണ്ണാദുരൈയെ കുറിച്ച് വിജയ് പ്രസംഗിക്കുന്നത് ഡിഎംകെ - എഐഎഡിഎംകെ പാർട്ടികളെ ചൊടിപ്പിച്ചിരുന്നു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‍യുടെ ഓഫീസിൽ സിഎൻ അണ്ണാദുരൈയുടെ ചിത്രം മാത്രം. അണ്ണാദുരൈയെ കുറിച്ച് വിജയ് പ്രസംഗിക്കുന്നത് ഡിഎംകെ - എഐഎഡിഎംകെ പാർട്ടികളെ ചൊടിപ്പിച്ചിരുന്നു. അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്നും മുഴുവൻ തമിഴ്നാടിന്റെയും ആണെന്ന് വിജയ് മറുപടി നൽകിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തമിഴ്നാട്ടിൽ 6 പതിറ്റാണ്ടായി തുടർന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ഭരണം അവസാനിപ്പിച്ചാണ് ടിവികെ അധ്യക്ഷൻ വിജയ് അധികാരത്തിലേറിയത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്കും 9 മന്ത്രിമാർക്കും സത്യവാചകം ചൊല്ലികൊടുത്തു. സർക്കാരിൻ്റെ ചിലിക്കാശിൽ പോലും തൊടില്ലെന്നും അഴിമതിക്കാരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു. പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും.

ലാൻഡ് റോവർ ഡിഫൻഡറിൽ യാത്ര ചെയ്തിരുന്ന എം കെ സ്റ്റാലിനിൽ നിന്ന് വ്യത്യസ്തനായി വിജയ് സർക്കാർ കാറിലാണ് സെക്രട്ടറിയേറ്റിലേക്ക് തിരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. പിന്നാലെ പെരിയാർ സ്മാരകത്തിലെത്തിയ വിജയ് ചെരുപ്പൂരി വെച്ചാണ് അകത്ത് കയറിയത്. 2 സീറ്റിൽ വിജയിച്ച ടിവികെ അധ്യക്ഷൻ ചെന്നൈയിലെ പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞു. നരേന്ദ്ര മോദിയുടെ അഭിനന്ദന പോസ്റ്റിന് കേന്ദ്രത്തിൻ്റെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മറുപടി കുറിച്ച വിജയ് കേന്ദ്രവുമായി ഏറ്റുമുട്ടലിനിലെന്ന് സൂചനയും നൽകി. നാളെ തുടങ്ങുന്ന നിയമസഭാ സമമ്മേളനത്തിന്ർറെ രണ്ടാം നാൾ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News