നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഷിരൂരിൽ നിന്നും രണ്ടാമൂഴം തേടുകയാണ് നടനും എംപിയുമായ അമോൽ കോൽഹെ

മുംബൈ: ബിജെപി രാജ്യത്താകമാനം തോറ്റുകൊണ്ടിരിക്കുകയാണെന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് അമോൽ കോൽഹെ. മഹാരാഷ്ട്രയിൽ പാ‌ർട്ടി മത്സരിക്കുന്ന പത്തിൽ പത്തും തൂത്തുവാരുമെന്നും അമോൽ കോൽഹെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഷിരൂരിൽ നിന്നും രണ്ടാമൂഴം തേടുകയാണ് നടനും എംപിയുമായ അമോൽ കോൽഹെ. തെരഞ്ഞെടുപ്പ് മാത്രം പ്രാണനായി കൊണ്ട് നടക്കുന്നയാൾ ബാക്കിയെല്ലാം അപകടത്തിലാക്കുകയാണ്.

ജനങ്ങൾ എന്താണ് പറയുന്നത് എന്ന് കേൾക്കില്ല പകരം തന്‍റെ മനസ്സിലുള്ളത് മാത്രം പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർലമെന്‍റിൽ പ്രതിപക്ഷ നിരയിലെ തീപ്പൊരി പ്രാസംഗികനാണ് അമോൽ കോല്‍ഹെ. ശിവസേനയിലൂടെ രാഷ്ട്രീയ പ്രവേശം, പാർട്ടി മാറി ഷിരൂരിൽ ശിവസേനയെ വീഴ്ത്തി എൻസിപി എംപിയായി. എല്ലാത്തിനുമുപരി മറാത്തി സീരിയലുകളിലൂടെ മഹാരാഷ്ട്രക്കാരുടെ മനസുകളിൽ ഛത്രപതി ശിവജിയാണ് അമോൽ.

ഇത്തവണ പാർട്ടി വിജയ വഴിയിലെന്നാണ് അമോലിന്റെ ആത്മ വിശ്വാസം. മറുവശത്ത് ശിവസേന ഷിൻഡേ പക്ഷം വിട്ട് എൻസിപി അജിത്ത് പവാർ ടിക്കറ്റിലിറങ്ങുന്ന ശിവാജി റാവു പാട്ടീൽ ആണ് എതിരാളി. രണ്ടുതവണ ഒപ്പം നിന്ന മണ്ഡലം ശിവാജി റാവുവിനെ കൈവിട്ടത് അമോലിന്‍റെ വ്യക്തി പ്രഭാവത്തിനു മുൻപിലാണ്. ഇത്തവണ ഷിരൂർ കാത്തിരിക്കുന്നത് ഇരു എൻസിപികളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ്. 

ചില്ല് പാലത്തിലെ ചെളി കണ്ടപ്പോൾ സംശയം; ക്യാമറ നോക്കി കൈക്കൂപ്പി പോകുന്ന യുവാവ്, സിസിടിവിയിൽ നടുക്കുന്ന കാഴ്ചകൾ

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം