ഭോപ്പാല്‍: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മധ്യപ്രദേശ് എംഎല്‍എ സഞ്ജയ് സത്യേന്ദ്ര പതക്. മധ്യപ്രദേശിലെ ഏറ്റവും സമ്പത്തുള്ള ജനപ്രതിനിധികളില്‍ ഒന്നാമനാണ് നാലാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സത്യേന്ദ്ര പതക്. 

''എനിക്ക് കോണ്‍ഗ്രസ് പശ്ചാത്തലമുണ്ട്. അതാണ് ഞാന്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഞാന്‍ ഒന്ന് ഉറപ്പുപറയാം, ബിജെപി ഇപ്പോള്‍ എനിക്കെന്‍റെ വീടാണ്. ഞാന്‍ എപ്പോഴും ഇവിടെ തന്നെ തുടരും'' - സത്യേന്ദ്ര പതക് പറഞ്ഞു. 

കഴ‍ി‌ഞ്ഞ ദിവസം സത്യേന്ദ്ര പതക് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്‍റെ മന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇതോടെ പത് മുഖ്യമന്ത്രി കമല്‍നാഥിനെയും കാണ്ടുവെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 2008ലും 2013ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയരാഘോഗറില്‍ നിന്ന് മത്സരിച്ച പതക് 2014 ല്‍ ബിജെപി പാളയത്തിലെത്തി. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. 2018 ലും അതേ സീറ്റില്‍ നിന്ന് ബിജെപിയുടെ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു.