Asianet News MalayalamAsianet News Malayalam

BJP Richest Party : 2019-20 വര്‍ഷത്തെ ഏറ്റവും ആസ്തിയുള്ള പാര്‍ട്ടിയായി ബിജെപി, കോണ്‍ഗ്രസ് മൂന്നാമത്

ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കായി 6988.57 കോടിയുടെ ആസ്തിയും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കായി 2129.38 കോടിയുടെ ആസ്തിയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

BJP is the richest party FY 2019-20
Author
New Delhi, First Published Jan 28, 2022, 8:05 PM IST

ദില്ലി: 2019-2020 സാമ്പത്തിക വര്‍ഷത്ത് രാജ്യത്തെ ഏറ്റവും സമ്പത്തുള്ള പാര്‍ട്ടിയായി ബിജെപി (BJP). 4847.78 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. പട്ടികയില്‍ ബിഎസ്പിക്ക് (BSP) പിന്നില്‍ മൂന്നമതാണ് കോണ്‍ഗ്രസിന്റെ (Congress) സ്ഥാനം. ബിഎസ്പിക്ക് 698.33 കോടി രൂപയുടെ ആസ്തിയാണുള്ളത്. 588.16 കോടിയാണ് കോണ്‍ഗ്രസിന്റെ ആസ്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കായി 6988.57 കോടിയുടെ ആസ്തിയും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കായി 2129.38 കോടിയുടെ ആസ്തിയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


പ്രാദേശിക പാര്‍ട്ടികളില്‍ സമാജ് വാദി പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ ആസ്തി(563.47കോടി). ടിആര്‍എസിന്(301.47കോടി), എഐഎഡിഎംകെ(267.61കോടി) എന്നിവരാണ് തൊട്ടുപിന്നില്‍. 3253 കോടിയാണ് ബിജെപിയുടെ സ്ഥിര നിക്ഷേപം. ബിഎസ്പിയുടെ ആസ്തിയില്‍ 618 കോടിയും സ്ഥിര നിക്ഷേപമാണ്. കോണ്‍ഗ്രസിന് 240 കോടിയുടെ സ്ഥിര നിക്ഷേപമാണുള്ളത്. മൊത്തം പാര്‍ട്ടികളുടെ ബാധ്യത 134.93 കോടി രൂപയാണ്. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ബാധ്യത(49.55കോടി). 1.6 ഇരട്ടി വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ബിജെപിക്ക് ആസ്തി വര്‍ധിച്ചത്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ ആസ്തി കുറഞ്ഞു. സംഭാവനയായിട്ടാണ് പാര്‍ട്ടികള്‍ക്ക് പണം ലഭിച്ചത്.
 

Follow Us:
Download App:
  • android
  • ios