സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്നായിരുന്നു ഇരുവരെയും വിമര്‍ശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പരാമര്‍ശം. ഇതിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി.
ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്നേഹ പ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രിമാര്‍. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്നായിരുന്നു ഇരുവരെയും വിമര്‍ശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പരാമര്‍ശം. ഇതിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി. രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വിവാദമായിട്ടും ന്യായീകരണം തുടരുകയാണ് വിജയ് വര്‍ഗിയ. അതേസമയം, വിഷയത്തില്‍ ബിജെപി മന്ത്രിമാര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇരുവരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

