Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിൽ സംഘർഷം; ബിജെപി നേതാവിനെതിരെ കയ്യേറ്റ ശ്രമം

മമത ബാനർജിക്ക് നിര്‍ണായകമായ ഭവാനപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഇന്നാണ് അവസാനിക്കുന്നത്. നന്ദിഗ്രാമില്‍  സുവേന്ദു അധികാരിയോട് തോറ്റ മമതക്ക് ഇവിടെ ജയിച്ചേ മതിയാകൂ. 

bjp leader attacked in Bhawanipur amidst election campaign
Author
Bhawanipur, First Published Sep 27, 2021, 4:25 PM IST

ബംഗാൾ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിൽ സംഘർഷം. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ കൈയേറ്റമുണ്ടായി. ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥിക്കായി ദിലീപ് ഘോഷ് പ്രചരണം നടത്തുമ്പോഴാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയത്. ദിലീപിൻ്റെ കൂടെ ഉണ്ടായിരുന്ന  സുരക്ഷ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടി ടിഎംസി പ്രവർത്തകരെ പിന്തിരിപ്പിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസമാണ് സംഘർഷം

തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നാണ് ദിലീപ് ഘോഷിന്റെ ആരോപണം. സംഭവത്തിൽ ബംഗാൾ സർക്കാരിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ന് നാല് മണിക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യം. സ്ഥിതി​ഗതികൾ ഗുരുതരമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്യുന്നില്ലെന്നാണ് സുവേന്ദുവിന്റെ പ്രതികരണം. 

മമത ബാനർജിക്ക് നിര്‍ണായകമായ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഇന്നാണ് അവസാനിക്കുന്നത്. 

മമത ബാനർജിക്ക് നിര്‍ണായകമായ ഭവാനപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഇന്നാണ് അവസാനിക്കുന്നത്. നന്ദിഗ്രാമില്‍  സുവേന്ദു അധികാരിയോട് തോറ്റ മമതക്ക് ഇത് കലാശപ്പോരാട്ടമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഭവാനിപ്പൂരില്‍ ജയം അനിവാര്യമാണ്. കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios