ശ്രീഞ്ജയുടെ ഫ്ലാറ്റിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പെൺസുഹൃത്താണ് ശ്രീഞ്ജയ്ക്ക് സുഖമില്ലെന്ന് വിളിച്ച് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
കൊൽക്കത്ത: ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. 26 വയസ്സുകാരനായ ശ്രിഞ്ജയ് ദാസ് ഗുപ്തയെയാണ് കൊൽക്കത്തയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിങ്കു മജുംദാറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ശ്രിഞ്ജയ്. റിങ്കു മജുംദാറിനെ ഈയടുത്താണ് ദിലിപ് ഘോഷ് വിവാഹം കഴിച്ചത്. ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രിഞ്ജയ് ദാസ് ന്യൂ ടൗണിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നു. വിവാഹത്തിന് ശേഷം റിങ്കു ദിലീപ് ഘോഷിന്റെ വീട്ടിലേക്ക് താമസം മാറി.
ശ്രീഞ്ജയുടെ ഫ്ലാറ്റിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പെൺസുഹൃത്താണ് ശ്രീഞ്ജയ്ക്ക് സുഖമില്ലെന്ന് വിളിച്ച് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പാൻക്രിയാറ്റിസിന്റെ ഗുരുതരമായ 'അക്യൂട്ട് ഹെമറാജിക് പാൻക്രിയാറ്റിസ്' മൂലമാണ് ശ്രീഞ്ജയ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മകന് നാഡീസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുകയായിരുന്നുവെന്നും റിങ്കു മജുംദാർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് മാറിയതിനുശേഷം അവൻ സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അവൻ ശരിയായി ഭക്ഷണം കഴിക്കുന്നില്ലെന്നും മരുന്നിന്റെ ഡോസുകൾ നഷ്ടപ്പെട്ടുവെന്നും എനിക്കറിയാമായിരുന്നു. അവൻ എന്നോട് ഒരിക്കലും പറഞ്ഞില്ല. മകൻ അസ്വസ്ഥനായിരുന്നെന്നും അവർ പറഞ്ഞു.
വിവാഹശേഷം തനിക്ക് വിഷമമുണ്ടെന്ന് മക്ൻ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. അവനെ എന്നോടൊപ്പം കൊണ്ടുപോകാൻ അവന്റെ സുഹൃത്തുക്കൾ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ അവൻ സമ്മതിച്ചില്ല. മാതൃദിനത്തിൽ അവൻ എന്നെ സന്ദർശിച്ചിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപിയുടെ മുൻ എംപിയും ബംഗാൾ പാർട്ടി മേധാവിയുമായിരുന്ന ദിലീപ് ഘോഷ് ഏപ്രിൽ 18നാണ് ബിജെപി വനിതാ വിഭാഗത്തിലുള്ള റിങ്കു മജുംദാറിനെ വിവാഹം കഴിച്ചത്.


