കൊല്‍ക്കത്ത: ബംഗാളില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. സംസ്ഥാന ബിജെപി സെക്രട്ടറിയും എംഎല്‍എയുമായ സബ്യസാചി ദത്തക്കാണ് മര്‍ദ്ദനമേറ്റതെന്ന് പൊലീസ് അറിയിച്ചു. നോര്‍ത്ത് പര്‍ഗണാസിലെ ലേക്കടൗണ്‍ ഏരിയ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനം.

ബില്ലടയ്ക്കാത്തതിന്റെ പേരിൽ വയോധികനെ കെട്ടിയിട്ട സംഭവം; ആശുപത്രി അടപ്പിച്ചു, മാനേജർക്കെതിരെ കേസ്

കഴിഞ്ഞ ഒക്ടോബറിലാണ് ദത്ത തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. പാര്‍ട്ടിവിട്ടതിന് ശേഷവും എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കൊവിഡ് രോഗം ഭേദമായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റതെന്നും തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദനമേറ്റെന്നും അദ്ദേഹം പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രതികരിച്ചു.