Asianet News MalayalamAsianet News Malayalam

വടക്കു കിഴക്കൻ ദില്ലിയിലെ കലാപം: ബിജെപി നേതാക്കൾക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട്

വടക്ക് കിഴക്കൻ ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട് ദില്ലി ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു. കപിൽ മിശ്ര ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും ദില്ലി പൊലീസിനുമെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. 

BJP Leaders Incited People Delhi Minorities Commissions Report On delhi Riots
Author
Delhi, First Published Jul 17, 2020, 5:37 PM IST

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട് ദില്ലി ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു. കപിൽ മിശ്ര ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും ദില്ലി പൊലീസിനുമെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗം കപിൽ മിശ്ര, പർവേശ് വെർമ്മ, സോമശേഖർ റെഡ്ഡി ഉൾപ്പടെയുള്ള നേതാക്കളിൽ നിന്നുണ്ടായി. 

ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും പ്രകോപനപരമായ പരാമർശങ്ങൾ ബിജെപി നേതാക്കൾ നടത്തിയെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഫെബ്രുവരി 23  ന് മൗജ്പൂരിൽ കപിൽ മിശ്ര നടത്തിയ പ്രസംഗത്തിൽ നടപടിയെടുക്കാത്തതിലാണ് ദില്ലി പൊലീസിനെതിരെ വിമർശനം. 

അതേസമയം കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളിലൊന്നും കപിൽ മിശ്രയുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമില്ലാത്തത് വിവാദമായിരുന്നു.സുപ്രീം കോടതി അഭിഭാഷകനായി എംആർ ഷംസാദിന്റെ നേതൃത്ത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Follow Us:
Download App:
  • android
  • ios