മുസഫര്‍നഗര്‍(ഉത്തര്‍ പ്രദേശ്): ജവഹര്‍ലാല്‍ നെഹ്റു സ്ത്രീലമ്പടനാണെന്ന് വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. തുടര്‍ച്ചയായി വിവാദ പ്രസ്താവന നടത്തിയിട്ടുള്ള വിക്രം സിങ് സൈനിയാണ് ഗുരുതര ആരോപണവുമായി എത്തിയിട്ടുള്ളത്. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎല്‍എയാണ് വിക്രം സിങ് സൈനി. നെഹ്റുവും കുടുംബാംഗങ്ങളും ഇത്തരത്തിലുള്ളവരാണ്. രാജീവ് ഗാന്ധി ഇറ്റലിയില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്റുവിന്‍റെ കുടുംബത്തിലുള്ളവര്‍ പെരുമാറുന്നതെന്നാണ് വിക്രം സിങ്  പറഞ്ഞത്. 

പ്രാധാനമന്ത്രിയുടെ ജന്മദിനത്തില്‍ പങ്കുവച്ച ചിത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് വിവാദ പ്രസ്താവന. നോര്‍വ്വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് മോദിയെ നോക്കുന്ന പഴയ ചിത്രത്തിനാണ് വിവാദ പ്രതികരണം. അദ്ദേഹത്തെ അങ്ങനെ നോക്കരുത് സ്ത്രീയേ അദ്ദേഹം മോദിയാണ് നെഹ്റുവല്ല എന്നായിരുന്നു വിക്രം സിങ് സൈനിയുടെ കമന്‍റ്. കമന്‍റ് വിവാദമായതോടെ പ്രതികരണം തേടിയവരോട് വീണ്ടും വിക്രം സിങ്  സൈനി രൂക്ഷമായ ആരോപണങ്ങളുയര്‍ത്തിയത്.