Asianet News MalayalamAsianet News Malayalam

കര്‍ണാടക പ്രതിസന്ധി; ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും

വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. 
 

bjp may approach the supreme court on karnataka crisis
Author
Bengaluru, First Published Jul 18, 2019, 4:54 PM IST

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. 

Read Also:വീഴ്ത്താന്‍ വിമതര്‍, വീഴാതിരിക്കാന്‍ സര്‍ക്കാര്‍; കര്‍ണാടകയില്‍ 'വിശ്വാസം' ആരെ തുണയ്ക്കും‌‌| Live Updates

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വിമതരടക്കം 20 എംഎല്‍എമാര്‍ സഭയില്‍ നിന്ന് വിട്ടുനിന്നതോടെ മുഖ്യമന്ത്രി വ്യത്യസ്തനിലപാട് സ്വീകരിച്ചെന്നാണ് സൂചന. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ ശ്രമം. വിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ച ഉടന്‍ ഭരണപക്ഷത്തുനിന്നുള്ളവര്‍ ക്രമപ്രശ്നം ഉന്നയിച്ചത് ഈ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

"സിദ്ധരാമയ്യ, കൃഷ്ണ ബൈരേ ഗൗഡ, എച്ച് കെ പാട്ടീല്‍ എന്നിവര്‍ ക്രമപ്രശ്നം ഉന്നയിച്ച് അജണ്ടയില്‍ നിന്ന് വ്യതിചലിക്കുകയായിരുന്നു. വിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ ഞങ്ങള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്"- ഗവര്‍ണറെ കണ്ടശേഷം ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഇതിനുപിന്നാലെ ഗവര്‍ണറുടെ പ്രതിനിധി സ്പീക്കറെ കണ്ടതായും വിവരമുണ്ട്.  

Follow Us:
Download App:
  • android
  • ios