ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ വോട്ടെടുപ്പ് നീട്ടിവയ്ക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.  15 വിമത എംഎല്‍എമാര്‍ ഉള്‍പ്പടെ 20 പേരാണ് ഇന്ന് സഭയില്‍ നിന്ന് വിട്ടുനിന്നത്. 

#സഭ ഇന്നത്തേക്ക് പിരിഞ്ഞു

#കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു

#സഭയിൽ രൂക്ഷമായ വാദപ്രതിവാദം

#സ്പീക്കർ വീണ്ടും നിയമോപദേശം തേടുന്നു

#വിപ്പിൽ വ്യക്തത വരുത്താതെ വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്നു കോൺഗ്രസ്‌

#ഗവർണറെ അപമാനിക്കുകയാണ് കോൺഗ്രസ്‌ എന്ന് ബിജെപി

#ഗവർണർ നൽകിയത് നിർദ്ദേശം അല്ല, അഭ്യർത്ഥനയാണെന്ന് സ്പീക്കർ

#സഭാ നടത്തിപ്പിൽ ഇടപെടാൻ ഗവർണർക്ക്  അവകാശം ഇല്ല. സ്പീക്കർ ആണ് സഭയുടെ അധികാരിയെന്നും കോണ്‍ഗ്രസ് 

#വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍. ഗവര്‍ണര്‍ക്ക് ഇത്തരം നിർദ്ദേശങ്ങൾ നൽകാൻ  അധികാരം ഇല്ലെന്ന് കോൺഗ്രസ്‌ എംഎല്‍എ ആർ വി ദേശ്പാണ്ഡെ

#വിശ്വാസ വോട്ടെടുപ്പ് നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കണം എന്ന് ഗവർണർ സ്പീക്കർക്ക് നിർദ്ദേശം നൽകി. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ വായിക്കുന്നു

#ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം രാജ്ഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സഭയിൽ എത്തി.. സന്ദർശകരുടെ നിരയിൽ ഇരുന്ന് സഭാനടപടികള്‍ വീക്ഷിക്കുന്നു.

#ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും

#ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ട് പോകാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു

#ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. സഭ അര മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു

# നിങ്ങളുടെ സൗകര്യം പോലെ കാര്യങ്ങൾ നടത്താൻ ആകില്ല എന്ന് ബിജെപിയോട് സ്പീക്കർ

# 'നിങ്ങളുടെ അജണ്ട അല്ല, എന്‍റെ അജണ്ട' എന്ന് ബിജെപിയോട് സ്പീക്കർ

#ശ്രീമന്ത് പാട്ടീൽ നൽകിയ കത്തിന്റെ വിശ്വാസ്യതയിൽ സംശയം ഉണ്ടെന്ന് സ്പീക്കര്‍

# സ്പീക്കർ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തും

#എത്ര കാലം ഇതൊക്കെ കണ്ടോണ്ടിരിക്കും. 'ഇതെല്ലാം  ജനം കാണുന്നുണ്ട് ' എന്ന് സ്പീക്കർ 

#ശ്രീമന്ത്  പാട്ടീലിനെ കാണാതായതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ആഭ്യന്തര മന്ത്രിയോട് സ്പീക്കർ. നാളെ റിപ്പോർട്ട്‌ നൽകണം . 

#എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനടുത്ത് ആശുപത്രിയുണ്ടായിട്ടും ശ്രീമന്ത് പാട്ടീല്‍ ചെന്നൈയിലേക്കും അവിടെനിന്ന് മുംബൈയിലേക്കും  പോയി ചികിത്സ തേടേണ്ട കാര്യമെന്താണ്. അദ്ദേഹം ആരോഗ്യവാനാണ്. ഇതിനു പിന്നില്‍ ബിജെപിയുെട ഗൂഢാലോചനയാണ്-  ദിനേശ് ഗുണ്ടുറാവു

#എട്ട് എംഎല്‍എമാരാണ് ഒന്നിച്ചുപോയത്. അതിലൊരാള്‍ (ശ്രീമന്ത് പാട്ടീല്‍) സ്ട്രെച്ചറില്‍ കിടക്കുന്ന ചിത്രമാണിത്. ഇവരെവിടെയാണ്? ഞങ്ങളുടെ എംഎല്‍എമാരെ രക്ഷിക്കണമെന്നാണ് എനിക്ക് സ്പീക്കറോട് പറയാനുള്ളത്- ഡി കെ ശിവകുമാര്‍

#എം എൽ എ ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്ന് കോൺഗ്രസ്‌

#വിശ്വാസവോട്ടെടുപ്പ് നടത്തുകയും വിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്താലും  കോടതിവിധിയുടെ ആനുകൂല്യമുള്ളതുകൊണ്ട് വിമത എംഎല്‍എമാര്‍ സഭയിലെത്തില്ല. അത് സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് സിദ്ധരാമയ്യ.

#എംഎല്‍എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍ 

#എംഎൽഎ മാരുടെ രാജിയും അയോഗ്യതയും സഭയിൽ ചർച്ച ചെയ്യണം എന്ന് കോൺഗ്രസ്‌

#15 വിമതരുടെ കാര്യത്തിൽ വിശ്വാസവോട്ടെടുപ്പിനു മുമ്പ് തീരുമാനം വേണമെന്ന് ബിജെപി

#അനുമതിയില്ലാതെ സഭയിൽ നിന്ന് വിട്ട് നിൽക്കാൻ അംഗങ്ങൾക്ക് അധികാരമില്ലെന്ന് സ്പീക്കർ

#സഭയിലെത്തരുതെന്നു വിമത എംഎൽഎമാരെ  ബിജെപി നിർബന്ധിക്കുന്നെന്ന് സിദ്ധരാമയ്യ

#സുപ്രീംകോടതി വിധിയിലെ അവ്യക്തത നീങ്ങുന്നതുവരെ വിശ്വാസവോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിദ്ധരാമയ്യ. 

# ബഹളം വച്ചവരെ ശാന്തരാക്കി സ്പീക്കര്‍ രമേശ് കുമാര്‍. സഭാ നടപടികളുമായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് സ്പീക്കര്‍. 

#അനാവശ്യമായി ചർച്ച നീട്ടുന്നുവെന്നു ബിജെപി

#എതിർപ്പുമായി യെദ്യൂരപ്പ എഴുന്നേറ്റു

#സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും ബിജെപി എംഎല്‍എമാരും തമ്മില്‍ വാക്പോര്. സഭയില്‍ ബഹളം

# മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സംസാരിക്കുന്നു

ഒരു ദിവസം മൂന്ന് പാര്‍ട്ടി വരെ മാറിയ എംഎല്‍എമാര്‍ സഭയിലുണ്ട്. അധികാരവും അധികാരസ്ഥാനങ്ങളുമൊന്നും എന്നേക്കും നിലനില്‍ക്കുന്നതല്ല. പ്രതിപക്ഷം സ്പീക്കറെ സംശയിക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഐഎംഎ തട്ടിപ്പ്, വരള്‍ച്ച തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. കഴിഞ്ഞ 14 മാസം കൊണ്ട് ഐക്യസര്‍ക്കാര്‍ എന്ത് നേടി എന്ന് ജനമറിയേണ്ടതായിട്ടുണ്ട്. 

# മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു

''എന്തിനാണ് വിമത എംഎല്‍എമാര്‍ രാജിവച്ചതെന്നും എന്തിനാണ് ഇവര്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ശ്രമിച്ചതെന്നും ലോകമറിയണം. എന്ത് സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് വേണ്ടി വന്നതെന്ന് സഭ ചര്‍ച്ച  ചെയ്യണം. ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി വാശി പിടിക്കുന്നത് എന്തിനാണ്.  ഈ സര്‍ക്കാര്‍ താഴെ വീഴും എന്ന് പരസ്യമായി പറഞ്ഞവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടും''.