ഗോഗുണ്ട മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് പ്രതാപ് ഭീല്‍. ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 

ജയ്പൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെ (Rape) പരാതിയില്‍ രാജസ്ഥാനില്‍ (Rajasthan) ബിജെപി എംഎല്‍എക്കെതിരെ (BJP MLA) പൊലീസ്(Police) കേസെടുത്തു. 10 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപി എംഎല്‍എ പ്രതാഭ് ഭീലിനെതിരെ(Pratap Bheel) പീഡനപരാതിയില്‍ കേസെടുക്കുന്നത്. ഗോഗുണ്ട (Gogunda) മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് പ്രതാപ് ഭീല്‍. ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അംബമാത (Ambamata)പൊലീസ് സൂപ്രണ്ടിനാണ് (Police SP) യുവതി പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ തന്നെ എംഎല്‍എ ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഈ കേസില്‍ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി. 

Rss worker murder| എസ്ഡിപിഐ നിരോധിക്കണമെന്ന് ആര്‍എസ്എസ്; സഞ്ജിത്തിന്‍റ കൊലപാതകം എൻഐഎ ഏറ്റെടുക്കണമെന്നും ആവശ്യം