Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ 'റേപ് ഇൻ ഇന്ത്യ' പരാമർശം: 'ഞാൻ സവർക്കർ' തൊപ്പി ധരിച്ച് ബിജെപി എംഎൽഎമാരുടെ പ്രതിഷേധം

മാപ്പ് പറയണമെന്ന് ബിജെപി ആവശ്യമുന്നയിച്ചപ്പോൾ മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ല. തന്റെ പേര് രാഹുൽ ​ഗാന്ധി എന്നാണെന്നും രാഹുൽ സവർക്കർ എന്നല്ലെന്നുമാണ് ​​രാഹുൽ ​ഗാന്ധി മറുപടി നൽകിയത്. സത്യം പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും ഒരു കോൺ​ഗ്രസുകാരനും അങ്ങനെ ചെയ്യില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 
 

bjp mlas protest against rahul gandhis statement to wear I am savarkar cap
Author
Delhi, First Published Dec 16, 2019, 2:48 PM IST

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സവർക്കറെക്കുറിച്ച്  നടത്തിയ പരാമർശത്തിനെതിരെ 'ഞാൻ സവർക്കർ' എന്നെഴുതിയ തൊപ്പി ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംഎൽഎമാർ. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ പറഞ്ഞ റേപ് ഇൻ ഇന്ത്യ പരാമർശം വൻവിവാദങ്ങൾക്ക് കാരണമായിത്തീർന്നിരുന്നു. സംഭവത്തിൽ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായപ്പോൾ രാഹുൽ ​ഗാന്ധിയുടെ പ്രതികരണം, 'എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ​ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയാൻ ഞാൻ തയ്യാറല്ല' എന്നായിരുന്നു. സവർക്കറെക്കുറിച്ച് മോശമായ പരാമർശം നടത്തി എന്ന് ആരോപിച്ചാണ് എംഎൽഎമാരുടെ പ്രതിഷേധം.

​മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്ത് തൊപ്പി ധരിച്ചാണ് സഭയിലെത്തിയത്. സവർക്കറിന്റെ പേര് ഉപയോ​ഗിച്ചതിന് നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ''സവർക്കര്‍ക്കെതിരെയുള്ള പരാമർശത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നിരുപാധികം മാപ്പ് പറയണം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രം അദ്ദേഹം  പഠിച്ചിട്ടില്ലെന്ന് തോന്നുന്നു.'' ഫഡ്നാവിസ് പറയുന്നു.

മേക്ക് ഇൻ ഇന്ത്യ എന്ന് മോദി പറയുമ്പോൾ റേപ് ഇൻ ഇന്ത്യയാണ് സംഭവിക്കുന്നതെന്നായിരുന്നു ഭരണകക്ഷിയായ ബിജെപിയ്ക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ രാഹുൽ ​ഗാന്ധി തുറന്നടിച്ചത്. മാപ്പ് പറയണമെന്ന് ബിജെപി ആവശ്യമുന്നയിച്ചപ്പോൾ മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ല. തന്റെ പേര് രാഹുൽ ​ഗാന്ധി എന്നാണെന്നും രാഹുൽ സവർക്കർ എന്നല്ലെന്നുമാണ് ​​രാഹുൽ ​ഗാന്ധി മറുപടി നൽകിയത്. സത്യം പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും ഒരു കോൺ​ഗ്രസുകാരനും അങ്ങനെ ചെയ്യില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 

ബിജെപി തങ്ങളുടെ ബിംബമായി പരി​ഗണിക്കുന്ന വ്യക്തിത്വമാണ് സവർക്കർ.എന്നാല്‍ ഇന്ത്യ കോളനിഭരണത്തിൻ കീഴിലായിരുന്ന സമയത്ത് ജയിൽ മോചിതനാകാൻ ബ്രിട്ടീഷ് സർക്കാരിന് തുടർച്ചയായി മാപ്പപേക്ഷ എഴുതി നൽകിയ വ്യക്തി എന്നാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള ആരോപണം. രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിന് ശേഷം സവർക്കറിനെ ദൈവം എന്നാണ് ശിവസേന നേതാവ് വിശേഷിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios