Asianet News MalayalamAsianet News Malayalam

മൂക്ക് പൊത്താതെ കയറാനാവില്ല, പറ്റിപ്പിടിച്ച് അഴുക്ക്; സ്കൂളിലെ കക്കൂസ് വെറും കൈ കൊണ്ട് വൃത്തിയാക്കി എംപി

റെവ എംപിയായ ജനാര്‍ദ്ദന്‍ മിശ്ര വെറും കൈ കൊണ്ട്  ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മറ്റ് ഉപകരണങ്ങളോ സാനിറ്ററി ഉൽപന്നങ്ങളോ ഉപയോഗിക്കാതെ കൈ ഉപയോഗിച്ച് എംപി ശുചിമുറി വൃത്തിയാക്കുന്ന എംപിയെ വീഡിയോയില്‍ കാണാം.

BJP MP Janardan Mishra cleans toilet with bare hands
Author
First Published Sep 23, 2022, 3:43 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖത്ഖാരിയിലുള്ള ഗേൾസ് സ്‌കൂളിലെ ടോയ്‌ലറ്റ് കൈകൊണ്ട് വൃത്തിയാക്കുന്ന ബിജെപി എംപിയുടെ വീഡിയോ വൈറലാകുന്നു. റെവ എംപിയായ ജനാര്‍ദ്ദന്‍ മിശ്ര വെറും കൈ കൊണ്ട്  ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മറ്റ് ഉപകരണങ്ങളോ സാനിറ്ററി ഉൽപന്നങ്ങളോ ഉപയോഗിക്കാതെ കൈ ഉപയോഗിച്ച് എംപി ശുചിമുറി വൃത്തിയാക്കുന്ന എംപിയെ വീഡിയോയില്‍ കാണാം.

അദ്ദേഹം തന്നെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. യുവമോര്‍ച്ച സംഘടിപ്പിച്ച് മരം നട്ടുപിടിപ്പിക്കല്‍ പരിപാടിയുടെ ഭാഗമായാണ് എംപി സ്കൂളില്‍ എത്തിയത്. മരം നടലിന് ശേഷമാണ് സ്കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥയെ കുറിച്ച് എംപി മനസിലാക്കുന്നത്. ഉപയോഗിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ അഴുക്ക് പിടിച്ച് നിലയിലായിരുന്നു ശുചിമുറി. ഇത് മനസിലാക്കിയ എംപി അപ്പോള്‍ തന്നെ ശുചിമുറി വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു ബക്കറ്റില്‍ വെള്ളം നിറച്ച എംപി കൈ കൊണ്ട് ഉരച്ച് കക്കൂസ് വൃത്തിയാക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച എംപി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്.

ഓർമ്മയില്ലേ ബിപ്ലവ് കുമാർ ദേബിനെ? ത്രിപുരയുടെ പഴയ മുഖ്യമന്ത്രിക്ക് ഇനി പുതി‌യ ദൗത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് വലിയ പിന്തുണ നല്‍കുന്ന ജനാര്‍ദ്ദന്‍ മിശ്ര സ്കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് ഇതാദ്യമായല്ല. 2018 ഫെബ്രുവരിയിൽ, തന്‍റെ നിയോജക മണ്ഡലത്തിലുള്ള ഒരു പ്രൈമറി സ്കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന എംപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നേരത്തെ, തന്‍റെ മണ്ഡലമായ റെവയിലെ തെരുവുകൾ വൃത്തിയാക്കുന്ന ജനാര്‍ദ്ദന്‍ മിശ്രയുടെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios