ഭോപ്പാല്‍: പാര്‍ട്ടി പരിപാടിക്കിടെ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ തളര്‍ന്ന് വീണു. ഭോപ്പാലിലെ ബിജെപി ഓഫീസില്‍ പരിപാടി നടക്കുന്നതിനിടെയാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യാസിംഗ് ബോധരഹിതയായത്. ഭാരതീയ ജനസംഘത്തിന്‍രെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. 

രാഷ്ട്രീയ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്ന അദ്ദേഹം 1953നാണ് മരിച്ചത്. പ്രധാനന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചിരുന്നു. 

കൊവിഡ് വ്യാപിക്കുന്ന സമയത്ത് മണ്ഡലത്തില്‍ എംപിയെ കാണാനില്ലെന്ന് ആരോപിച്ച് ഭോപ്പാലില്‍ പ്രഗ്യാസിംഗിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രഗ്യാസിംഗ് ക്യാന്‍സറിനും കണ്ണിനുമുളള ചികിത്സയിലാണെന്നാണ് ബിജെപി വക്താവ് രാഹുല്‍ കോത്താരി വ്യക്തമാക്കുകയും ചെയ്തിരുന്നു.