Asianet News MalayalamAsianet News Malayalam

ബാസ്കറ്റ് ബോൾ കളിച്ച് പ്ര​ഗ്യാ സിം​ഗ് താക്കൂർ; വൈറൽ വീഡിയോ; പരിഹാസവുമായി കോൺ​ഗ്രസ്

അടുത്തിടെ പ്ര​ഗ്യാസിം​ഗിനെ വീൽചെയറിലാണ് കണ്ടതെന്നും ഇപ്പോൾ അവർ ബാസ്കറ്റ് ബോൾ കളിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി എന്നുമായിരുന്നു കോൺ​ഗ്രസ് വക്താവ് നരേന്ദ്ര സലൂജയുടെ പ്രതികരണം.

bjp mp Pragya Thakur played basket ball
Author
Bhopal, First Published Jul 3, 2021, 3:56 PM IST

ഭോപ്പാൽ: ബിജെപി എംപി പ്ര​ഗ്യാ സിം​ഗ് താക്കൂർ ബാസ്ക്കറ്റ് ബോൾ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന പ്ര​ഗ്യാ സിം​ഗ് അനായാസം ബാസ്കറ്റ് ബോൾ കളിക്കുന്നതായി വീഡിയോയിൽ കാണാം. പ്ര​ഗ്യാ സിം​ഗിനൊപ്പം ചില ബിജെപി നേതാക്കളെയും കാണാം. പന്ത് ഡ്രിബിള്‍ ചെയ്ത്,  വിജയകരമായി വലയിലേക്ക് എത്തിക്കുന്ന പ്ര​ഗ്യാസിം​ഗിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ചുറ്റും നിന്നവർ കയ്യടിക്കുന്നുമുണ്ട്.

ഒരു പരിപാടിയോട് അനുബന്ധിച്ച് വ്യാഴാഴ്ച ശക്തിന​ഗറിൽ എത്തിയതായിരുന്നു ഇവർ. അടുത്തുള്ള കോർട്ടിൽ പരിശീലനം നടത്തുന്നവരെ കണ്ടപ്പോഴാണ് അവർക്കൊപ്പം കളിക്കാൻ പ്ര​ഗ്യാസിം​ഗ് തയ്യാറായത്. കഴിഞ്ഞ മാർച്ചിൽ ചികിത്സക്കായി മുംബൈയിൽ പോയിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് തവണ പ്ര​ഗ്യാ സിം​ഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ഫെബ്രുവരിയിൽ ദില്ലി എയിംസിലും പ്ര​ഗ്യാ സിം​ഗിനെ പ്രവേശിപ്പിച്ചിരുന്നു.

പ്ര​ഗ്യാസിം​ഗിന്റെ വീഡിയോക്കെതിരെ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. അടുത്തിടെ പ്ര​ഗ്യാസിം​ഗിനെ വീൽചെയറിലാണ് കണ്ടതെന്നും ഇപ്പോൾ അവർ ബാസ്കറ്റ് ബോൾ കളിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി എന്നുമായിരുന്നു കോൺ​ഗ്രസ് വക്താവ് നരേന്ദ്ര സലൂജയുടെ പ്രതികരണം. ആരോ​ഗ്യപ്രശ്നങ്ങൾ മൂലം അവർക്ക് നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിക്കില്ലെന്നായിരുന്നു ഇതുവരെ വിചാരിച്ചിരുന്നത്. അവരുടെ ആരോ​ഗ്യത്തിനായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  2008 ലെ മലേ​ഗാവ് ബോംബാക്രമണത്തിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്ര​ഗ്യാസിം​ഗ് താക്കൂർ. സംഭവത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios