ചണ്ഡിഗഡ്: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ഹരിയാനയിലെ കുരുക്ഷേത്രയിലെ ബിജെപി എംപി നയാബ് സിംഗ് സൈനി. വിഡ്ഢികൾക്കിടയിലെ ഏറ്റവും വലിയ വിഡ്ഢിയാണ് രാഹുലെന്നും അദ്ദേഹത്തിന് പൗരത്വ നിയമ ഭേദഗതി മനസിലായിട്ടില്ലെന്നും സൈനി പരിഹസിച്ചു.

”പൗരത്വ നിയമ ഭേദഗതി “ആരുടെയും പൗരത്വം കവർന്നില്ല” എന്ന് കോൺഗ്രസ് നേതാവിന് അറിയില്ല. വിഡ്ഢികളിൽ ഏറ്റവും വലിയ വിഡ്ഢി ഉണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയാണെന്ന് എനിക്ക് തോന്നുന്നു. സി‌എ‌എ എന്താണെന്ന് അദ്ദേഹത്തിനറിയില്ല. താൻ എന്താണ് എതിർക്കുന്നതെന്ന് പോലും രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടില്ല”-സൈനി  പറഞ്ഞു.

ഹരിയാനയിൽ ബിജെപി സർക്കാരിന്റെ ആദ്യ കാലയളവിൽ മന്ത്രിയായിരുന്ന സൈനി ഈ വർഷം മെയ് മാസത്തിൽ കുരുക്ഷേത്രയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

Read Also: രാഹുൽ ​ഗാന്ധി ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ; ആരോപണവുമായി ബിജെപി