റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിനിടെ (National Championship) ഗുസ്തിക്കാരന്റെ (Wrestler) മുഖത്തടിച്ച് ബിജെപി (BJP) എംപി. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് പോകുന്നതിന് മുമ്പ് രണ്ട് തവണ യുവ ഗുസ്തി താരത്തെ തല്ലുന്നത് വീഡിയോയിൽ കാണാം. 

റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിംഗ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രായക്കൂടുതൽ കാരണം മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് പരാതി പറയുകയും എന്നിരുന്നാലും, അണ്ടർ 15 പരിപാടിയിൽ പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം സിങ്ങിനോട് അപേക്ഷിക്കുകയായിരുന്നു. തുടർന്ന് എംപി ഇയാളെ തല്ലുകയുമായിരുന്നു.