ആനന്ദബോസിനെതിരെയുള്ള പരസ്യ പ്രതികരണങ്ങൾ വിലക്കി ബിജെപി കേന്ദ്രനേതൃത്വം
മുൻ ഗവർണറുടെതിൽനിന്ന് വ്യത്യസ്തമായി ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ വിലക്കി ബിജെപി കേന്ദ്ര നേതൃത്ത്വം. മുൻ ഗവർണറുടെതിൽനിന്ന് വ്യത്യസ്തമായി ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ദില്ലിയിലെത്തിയ സിവി ആനന്ദ ബോസ് വിഷയത്തിൽ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. പിന്നാലെയാണ് കേന്ദ്ര നേതൃത്ത്വം സംസ്ഥാനത്തെ നേതാക്കൾക്ക് കർശന നിർദേശം നൽകിയത്.