മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി ധാരണയിലെത്തിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറാൻ ബിജെപി ഒരുങ്ങുന്നതായി സൂചന. ഇന്നലെ ദില്ലിയിൽ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോവാൻ നിർദ്ദേശിച്ചതായാണ് വിവരം.

കാവൽ സ‍ർക്കാരിന്‍റെ കാലാവധി തീരാൻ ഇനി മൂന്ന് ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ. ശിവസേനയിലെ എംഎൽഎമാരടക്കം ഭൂരിപക്ഷം തെളിയിക്കാൻ സഭയിൽ ഒപ്പം നിൽക്കുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ബിജെപി ഇതര സർക്കാുണ്ടാക്കാനുള്ള ശ്രമങ്ങളോട് പ്രതിപക്ഷം സഹകരിക്കാത്തതിനാൽ ശിവസേനാ നേതൃത്വം വഴങ്ങുമെന്നും ബിജെപി കരുതുന്നു