Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയായാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകും; കോണ്‍ഗ്രസ് നേതാവ്

ബിഹാറിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നുണ്ട്. മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണമെന്നാണ് ആവശ്യമെന്നും സാജന്‍ സിംഗ് വെര്‍മ

bjp will understand their aukat if they start using ballot for election
Author
New Delhi, First Published Nov 15, 2020, 4:41 PM IST

ദില്ലി : തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകുമെന്ന് കോണ്‍ഗ്രസ് നേതാവ്. ബിജെ പി അധികാരത്തിലെത്തുന്നതിന് ഇവിഎമ്മില്‍ തിരിമറി നടത്തിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സാജന്‍ സിംഗ് വെര്‍മ ആരോപിക്കുന്നത്. രാജ്യത്ത് ബാലറ്റ് പേപ്പര്‍ വീണ്ടും വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത തിരിച്ചറിയാന്‍ സാധിക്കും. 

സാധാരണ ഗതിയില്‍ ഇത്തരം വിമര്‍ശനം താന്‍ നടത്താറില്ല. എന്നാല്‍ ബിഹാറിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നുണ്ട്. മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണമെന്നാണ് ആവശ്യമെന്നും സാജന്‍ സിംഗ് വെര്‍മ പറയുന്നു. 

വികസിത രാജ്യങ്ങള്‍ ഇവിഎം ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു. എന്നിട്ടും ഇന്ത്യയിലുപയോഗിക്കുന്നത് ഇവിഎം ആണ്. ഇവിഎമ്മില്‍ വിശ്വാസ്യതയില്ലെന്നും സാജന്‍ സിംഗ് വെര്‍മ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios