സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മാറ്റിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപി വൻ വിജയം നേടിയത്.

ദില്ലി: ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 44 ൽ 41 സീറ്റുകളിലും ബി ജെ പി വിജയക്കൊടി പാറിച്ചപ്പോൾ കോൺഗ്രസിന് രണ്ട് സീറ്റും ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റും മാത്രമേ നേടാൻ കഴിഞ്ഞുള്ളു. സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മാറ്റിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപി വൻ വിജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ഗുജറാത്തിലെ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ പ്രതികരിച്ചു. 

കര്‍ണാടക യെദിയൂരപ്പയുടെ മകന് ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല 

ബംഗ്ലൂരു: യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയ്ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല നല്‍കി ബിജെപി നേതൃത്വം. ഹംഗല്‍, സിന്ധി മണ്ഡലങ്ങളിലേക്ക് ഈ മാസം മുപ്പതിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ മന്ത്രി സഭാ പുനസംഘടനയിൽ മന്ത്രിമാര്‍ ഉള്‍പ്പെട്ട പട്ടികയില്‍ വിജയേന്ദ്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് എതിരെ അതൃപ്തി പരസ്യമാക്കി യെദിയൂരപ്പ വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് യെദിയൂരപ്പയുടെ മകന് ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല നൽകാൻ തീരുമാനമായത്.