അമിത് ഷാ പശ്ചിമ ബംഗാളിൽ സന്ദ‍ര്‍ശന നടത്തുന്നതിനിടെ ബിജെപി പ്രവ‍ര്‍ത്തകനെ കൊന്ന് കെട്ടത്തൂക്കിയെന്ന്  ആരോപണം ഉന്നയിചച് ബിജെപി

ദില്ലി: അമിത് ഷാ പശ്ചിമ ബംഗാളിൽ സന്ദ‍ര്‍ശന നടത്തുന്നതിനിടെ ബിജെപി പ്രവ‍ര്‍ത്തകനെ കൊന്ന് കെട്ടത്തൂക്കിയെന്ന് ആരോപണം ഉന്നയിച്ച് ബിജെപി. ബിജെപി പ്രവർത്തകനായ അർജുൻ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും ഇത് കൊലപാതകമാണെന്നുമായിരുന്നു ആരോപണം.

സംഭവം കൊലപാതകമാണെന്നാണ് ബിജെപിയുടെ ആരോപണം. അർജുൻ എന്ന ബിജെപി പ്രവര്‍ത്തകനെ കൊന്നശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം.അമിത് ഷാ കൊൽക്കത്തയിലെത്തുന്നതിനു മുമ്പായി അർജുൻ ചൗരസ്യയെ കൊലപ്പെടുത്തി എന്നാണ് ബിജെപി ആരോപിക്കുന്നത്. 

അ‍ര്‍ജുനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടിയ നിലയിലായിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. അർജുന്റെ മരണം കൊലപാതകമാണെന്നത് തെളിവ് സഹിതം വെളിവാക്കുന്നതാണ് ഇതെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നു.

അർജുൻ ബിജെപിയുടെ യുവജന സംഘടനയുടെ കൊൽക്കത്ത മേഖലാ വൈസ് പ്രസിഡന്റായിന്നു. അർജുൻ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു. അമിത് ഷാ കൊൽക്കത്തയിലെത്തുമ്പോൾ സ്വീകരിക്കാൻ പദ്ധതിയിട്ടിരുന്ന 200 അംഗങ്ങളുള്ള ബൈക്ക് റാലി നയിക്കേണ്ടത് അർജുനായിരുന്നുവെന്നും നോർത്ത് കൊൽക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് കല്യാൺ ചൗബെ വ്യക്തമാക്കി.