സിപിഎം പ്രവർത്തകൻ ബിജു കൊലക്കേസിൽ ബിജെപി പ്രവർത്തകരായ പ്രതികൾ കുറ്റക്കാർ

തൃശൂർ: കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജു വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രതികളായ ജയേഷ്, സുമേഷ്, ജോൺസൺ, സെബാസ്റ്റ്യൻ, ബിജു, രവി,സതീഷ്, സനീഷ്, സുനീഷ്, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010 മെയ് 16നാണ് ബിജു കൊല്ലപ്പെട്ടത്. 

YouTube video player