പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ക്രൂരമർദനമേറ്റ 55കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ശിവമോ​ഗയിലാണ് സംഭവം

തെലങ്കാന: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ക്രൂരമർദനമേറ്റ 55കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ശിവമോ​ഗയിലാണ് സംഭവം. ശിവമൊഗ്ഗ സ്വദേശിനി ഗീതമ്മയാണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. മകനാണ് ഇവരുടെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മന്ത്രവാദിനിയെ കൊണ്ട് വന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രേതബാധ ഒഴിപ്പിക്കുന്നയാൾ എന്ന പേരിലെത്തിയ ആശ എന്ന സ്ത്രീ ഇവരെ ക്രൂരമായി മർദ്ദിച്ചു. രാത്രി ഒമ്പതര മുതൽ പുലർച്ചെ 1 മണി വരെ മർദ്ദനം നീണ്ടു. തുടർന്ന് ഗീതമ്മ കുഴഞ്ഞ് വീണതോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത് ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുടിക്കാൻ അൽപം വെള്ളം ചോദിച്ച് ഇവർ കരയുന്നതും വീഡിയോയിൽ കാണാം. മകൻ സഞ്ജയ്, മന്ത്രവാദിനി എന്ന് അവകാശപ്പെടുന്ന ആശ, ഭർത്താവ് സന്തോഷ് എന്നിവർ ഒളിവിലാണ്.

Asianet News Live | Malayalam News Live | Bharat bandh | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്