ദില്ലി: ദില്ലി കലാപത്തെ കുറിച്ചുള്ള 'ദില്ലി റയട്സ് അൺ ടോൾസ് സ്റ്റോറി' എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തില്‍ നിന്ന് ബ്ലുംസ്ബെറി ഇന്ത്യ പിന്മാറി. പുസ്തകം സത്യത്തെ മറിച്ച് പിടിച്ച് കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വിമർശനം ശക്തമായതിന് പിന്നാലെയാണ് പ്രസാദകരുടെ പിന്മാറ്റം.

പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയിൽ കലാപത്തിൽ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്ര അതിഥിയായി പങ്കെടുത്തത് വലിയ വിവാദമായിരുന്നു. എഴുത്തുകാരി സംഘടിപ്പിച്ച പരിപാടിയുമായി പ്രസാധകർക്ക് ബന്ധമില്ലെന്നും വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നു പിൻമാറുകയാണെന്നും ബ്ലുംസ്ബെറി ഇന്ത്യ അറിയിച്ചു.