കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ഭക്തരുമായി യാത്ര തിരിച്ച ബോട്ട് മുങ്ങി. ചമ്പല്‍ നദിയിലാണ് ബോട്ട് മുങ്ങിയത്. 14 പേര്‍ മരിച്ചു. മറുകരയിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായാണ് ബോട്ട് പുറപ്പെട്ടത്. നിരവധി പേരെ കാണാനില്ല. ഏകദേശം 45 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെയാണ് അപകടം. ഖട്ടോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്ദര്‍ഘട്ടിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോകവെയാണ് അപകടമുണ്ടായതെന്ന് കോട്ട റൂറല്‍ എസ്പി ശരദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ചിലരെ രക്ഷപ്പെടുത്തി.

കുട്ടികളും സ്ത്രീകളും അപകടത്തില്‍പ്പെട്ടവരിലുണ്ടായിരുന്നു. ബോട്ട് സുരക്ഷ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.