കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ  അഞ്ച് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

ഷിംല: കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അഞ്ച് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫെബ്രവരി 20 ന് ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് സൈനികരെ കാണാതായത്. മഞ്ഞിടിച്ചില്‍ ഉണ്ടായ അന്ന് തന്നെ മരണപ്പെട്ട ഹവീല്‍ദാര്‍ രാകേഷ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു.

 പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ രാജേഷ് റിഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികര്‍ക്കായുള്ള തിരച്ചിലിനായി 500 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. രാജേഷ് റിഷിയുടെ മൃതദേഹം സ്വന്തം സ്ഥലമായ ഒഡീസയിലെ ജഗത്പൂറിലേക്ക് വിട്ടുകൊടുക്കും.