ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം യാത്രക്കാർക്ക് ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചുവിട്ടു. ഡ്രീംലൈനർ വിമാനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന നിരീക്ഷണങ്ങൾക്കിടയിലാണ് ഈ സംഭവം.

ബെര്‍ലിൻ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം (LH752) ഞായറാഴ്ച യാത്ര റദ്ദാക്കി തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നു. വിമാനം തിരിച്ചിറങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) വിവരം ലഭിക്കുകയായിരുന്നു. ചില യാത്രക്കാർക്ക് ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ലുഫ്താൻസ പിന്നീട് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡ്രീംലൈനർ വിമാനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന നിരീക്ഷണങ്ങൾക്കിടയിലാണ് ഈ സംഭവം. അഹമ്മദാബാദിൽ 270-ൽ അധികം പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് ശേഷം, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം ബോയിംഗ് 787 വിമാനങ്ങളിൽ നിലവിൽ സുരക്ഷാ പരിശോധനകൾ നടന്നുവരികയാണ്.

ഇതിനിടെ, ഞായറാഴ്ച കൊൽക്കത്ത-ഹിൻഡൻ റൂട്ടിൽ സാങ്കേതിക തകരാർ കാരണം തങ്ങളുടെ വിമാനം വൈകിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊൽക്കത്ത-ഹിൻഡൻ വിമാനം സാങ്കേതിക തകരാർ കാരണം വൈകിയാണ് സർവീസ് നടത്തിയത്. യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗോ മുഴുവൻ പണവും തിരികെ നൽകിയുള്ള ക്യാൻസലേഷനോ വാഗ്ദാനം ചെയ്തു. അസൗകര്യത്തിൽ ഖേദിക്കുന്നു എന്ന് എയർലൈൻ വക്താവ് പറഞ്ഞു.