മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് വിജയ് റാസിനെ അറസ്റ്റ് ചെയ്തത്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് വിജയ് റാസിനെ അറസ്റ്റ് ചെയ്തത്. ഗോണ്ടിയ എഎസ്പി അതുല്‍ കുല്‍ക്കര്‍ണിയാണ് ഇക്കാര്യം അറിയിച്ചത്. ഷെര്‍ണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതെന്നാണ് പരാതി. അറസ്റ്റിലായ വിജയ് റാസിന് ജാമ്യം ലഭിച്ചുവെന്ന് ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Add Asianetnews as a Preferred Source

Scroll to load tweet…
