2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ  മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള അത്മഹത്യ കുറിപ്പും അവിടെ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു.

ദില്ലി: ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യ ചെയ്ത കേസിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. കാമുകനായിരുന്ന നടൻ സൂരജ് പഞ്ചോളിക്കെതിരെയാണ് സിബിഐ കുറ്റപത്രം. ഏപ്രിൽ 20നാണ് കേസിൽ വാദം പൂർത്തിയായത്. 2013 ജൂൺ 3 നാണ് നടി ജിയാഖാനെ തൂങ്ങി മരിച്ച നിലയിൽ മുംബൈ ജുഹുവിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്.

നടി ജിയാ ഖാന്റ മരണം ഹിന്ദി സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ജിയാ ഖാൻ ആത്മഹത്യ ചെയ്‍തതാണെന്നാണ് കേസ് അന്വേഷണത്തിനൊടുവില്‍ സിബിഐ വ്യക്തമാക്കിയത്. എന്നാല്‍ സിബിഐയുടെ നിലപാടിനെതിരെ ജിയാ ഖാന്റെ അമ്മ രംഗത്ത് എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ 2018 ജനുവരിയില്‍, ജിയയുടെ കാമുകനായിരുന്ന നടൻ സൂരജ് പഞ്ചോളിക്ക് എതിരെ മുംബയിലെ കോടതി ആത്മഹത്യപ്രേരണക്കുറ്റം ചാര്‍ജ് ചെയ്യുകയും ചെയ്‍തിരുന്നു. 

2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള അത്മഹത്യ കുറിപ്പും അവിടെ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്‍തു.

ജിയ ആത്മഹത്യ ചെയ്‍തതാണെന്ന് മുംബൈ പൊലീസ് അന്വേഷണത്തിൽനിന്നു വ്യക്തമായെങ്കിലും കാമുകൻ കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷിച്ച സിബിഐ ജിയാഖാന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും വ്യക്തമാക്കി. സിബിഐ നിലപാടിനെതിരെ ജിയാ ഖാൻ അമ്മ റാബിയ ഖാന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ഇതുവരെ കേസ് തീര്‍പ്പെത്തിയിട്ടില്ല.

നടി ജിയാ ഖാൻ മരിച്ചതെങ്ങനെ? ഡോക്യുമെന്ററി ഒരുങ്ങുന്നു

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News