രാജ്ഭവന് നേരെ ബോംബെറിഞ്ഞ സംഭവം; തമിഴ്നാട് പൊലീസിനെതിരെ രാജ്ഭവൻ
അതേ സമയം, ബോംബേറിനെ ആരും പിന്തുണച്ചിട്ടില്ലെന്ന് കനിമൊഴി എംപി പ്രതികരിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ രാജ്ഭവന് നേരെയുണ്ടായ ബോംബേറിൽ തമിഴ്നാട് പൊലീസിനെതിരെ വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ. പരാതിയിൽ നടപടി എടുത്തില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. നീതിപൂർവ്വമായ അന്വേഷണം തുടങ്ങുംമുൻപേ ഇല്ലാതാക്കി. ആക്രമണത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ശ്രമിച്ചില്ലെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. അതേ സമയം, ബോംബേറിനെ ആരും പിന്തുണച്ചിട്ടില്ലെന്ന് കനിമൊഴി എംപി പ്രതികരിച്ചു.