ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. ബിഎസ്എഫിലെ സബ് ഇൻസ്പെക്ടർ  രാകേഷ് ഡോവൽ ആണ് കൊല്ലപ്പെട്ടത്.  ബാരാമുള്ളയിലെ നിയന്ത്രണ രേഖയിലായിരുന്നു പാക്ക് സൈന്യം വെടിയുതിര്‍ത്തത്.

തലയ്ക്ക് വെടിയേറ്റാണ് ഉത്തരാഖണ്ഡ് സ്വദേശിയയാ രാകേഷ് ഡോവല്‍ മരിച്ചത്. ഉത്ത മറ്റൊരു ബിഎസ്എഫ് ജാവാന് വെടിവെപ്പില്‍ പരിക്കേറ്റു. കോണ്‍സ്റ്റബിളായ വാസു രാജയ്ക്കാണ് കൈയ്ക്കും കവിളിനും പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാസു രാജയുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.