Asianet News MalayalamAsianet News Malayalam

പ്രളയം: നിറഞ്ഞൊഴുകിയ ഡാം തുറന്നുവിട്ടു, പുഴയുടെ കുത്തൊഴുക്കിൽ മധ്യപ്രദേശിൽ പാലം ഒലിച്ചുപോയി

മധ്യപ്ര​ദേശിലെ ശക്തമായ മഴ ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ​​ഗ്വാളിയോർ  - ചമ്പൽ മേഖല. വ്യോമസേനയുടെ നിരവധി സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. 

bridges collapsed in Madhyapradesh due to flood
Author
Bhopal, First Published Aug 4, 2021, 9:30 AM IST

ഭോപ്പാൽ: ശക്തമായ മൻഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രണ്ട് പാലങ്ങൾ ഒലിച്ചുപോയി. നിറഞ്ഞൊഴുകിയ ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെയുണ്ടായ കുത്തൊഴുക്കിലാണ് സംഭവം. പാലം തക‍ർന്നുവീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മണിഘേദ ഡാമം തുറന്നുവിട്ടതോടയാണ് പാലം തകർന്നത്. 

മണിഘേദ ഡാമിന്റെ 10 ഷട്ടറുകൾ തുറന്നതെന്നും സമീപത്തെ പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി ശിവ്‍രാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. ​ഗ്വാളിയോറുമായി ബന്ധിക്കുന്ന പാലങ്ങളാണ് തകർന്നുവീണത്. 2009 ൽ നി‍ർമ്മിച്ച പാലം സമീപത്തെ ദുർ​ഗാക്ഷേത്രത്തിനാൽ പ്രസിദ്ധമാണ്. 

മധ്യപ്ര​ദേശിലെ ശക്തമായ മഴ ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ​​ഗ്വാളിയോർ  - ചമ്പൽ മേഖല. വ്യോമസേനയുടെ നിരവധി സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മഴ നാശം വിതച്ച സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും വാ​ഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios