Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി മോദിയെ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് മാ​ഗസിൻ

ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെറാള്‍ഡ് വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് മോദി 2019ലെ ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് നൽകിയത്. 

british magazine selected pm modi world most powerful person
Author
Delhi, First Published Jun 22, 2019, 12:23 PM IST

ദില്ലി: ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെറാള്‍ഡ് വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് മോദി 2019ലെ ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് നൽകിയത്. 

ശക്തരായ ലോകനേതാക്കളിൽ രണ്ടാം സ്ഥാനത്ത് റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിർ പുചിൻ ആണ്. 29.9 ശതമാനം വോട്ടുകളാണ് പുചിന് സ്വന്തമാക്കാനായത്. 21.9 ശതമാനം വോട്ടുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 18.1 ശതമാനം വോട്ടുകളുമായി നാലാം സ്ഥാനത്തുമുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നായി 25 നേതാക്കളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്.  ഇതിൽ നിന്നും നാല് പേരെ അവസാന റൗണ്ടിലേയ്ക്കായി തെരഞ്ഞെടുത്തു. ശേഷം മോദി ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും നരേന്ദ്ര മോദി സര്‍ക്കാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2014ലേതിനേക്കാള്‍ ശക്തമായ ജനവിധിയോടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 

Follow Us:
Download App:
  • android
  • ios