കനാചക് മേഖലയിൽ അതി‍ത്തി കടന്നെത്തിയ ഡ്രോൺ വെടിവച്ചിട്ടു; സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി

ദില്ലി: ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. മൂന്ന് ടിഫിൻ ബോക്സുകളിലായി സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച നിലയിലായിരുന്നു ഡ്രോൺ. ടൈമറുകളും ഘടിപ്പിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ പിന്നിട് നിർവീര്യമാക്കി. ജമ്മു കശ്മീർ പൊലീസ് അന്വേഷമം തുടങ്ങിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ കത്വയിൽ പാക്ക് അതിർത്തി കടന്ന് എത്തിയ ഡ്രോൺ കഴിഞ്ഞാഴ്ച പൊലീസ് വെടിവച്ചിട്ടിരുന്നു. ആയുധങ്ങളുമായി എത്തിയ ഡ്രോണാണ് അന്നും വെടിവച്ചിട്ടത്.അന്താരാഷ്ട്ര അതിർത്തി കടന്ന് കത്വയിലെ താളി ഹരിയ ചാക്ക് മേഖലയിലാണ് ഡ്രോൺ എത്തിയത്. ഇതേതുടർന്ന് മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിരുന്നു. 

സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളെത്തിക്കാൻ പുതിയ രീതികൾ അവലംബിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അത‍ിർത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങൾ കൊണ്ടുവരാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ഡ്രോൺവേധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിലാണ് സൈന്യവും പൊലീസും.

ജമ്മു കശ്‍മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ 8 മണിക്കൂറിനിടെ ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി.സോപോരയിൽ ഇന്നലെ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു.

ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; ലഷ്‍കർ ഭീകരൻ ഉൾപ്പെടെ രണ്ടുപേരെ സൈന്യം വധിച്ചു