ദ്വീപിലെ വാര്‍ത്ത വിനിമയസംവിധാനം താളം തെറ്റിയ സാഹചര്യത്തിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് ബിഎസ്എൻഎല്‍ സൗജന്യകോള്‍ സര്‍വ്വീസ് നല്‍കുന്നത്.

കൊച്ചി: മഹാ ചുഴലിക്കാറ്റ് തകര്‍ത്ത ലക്ഷദ്വീപിന് ആശ്വാസമായി ബിഎസ്എന്‍എല്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലക്ഷദ്വീപിലെ ബിഎസ്എന്‍എല്‍ ഉപഭോക്താകള്‍ക്ക് സൗജന്യമായി ഫോണില്‍ സംസാരിരിക്കാമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 90 കിമീ വേഗതയിലെത്തിയ മഹാ ചുഴലിക്കാറ്റില്‍ ലക്ഷദ്വീപിലെ മൊബൈല്‍ ടവറുകള്‍ പലതും തകരാറിലായിരുന്നു. 

ദ്വീപിലെ വാര്‍ത്ത വിനിമയസംവിധാനം താളം തെറ്റിയ സാഹചര്യത്തിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് ബിഎസ്എൻഎല്‍ സൗജന്യകോള്‍ സര്‍വ്വീസ് നല്‍കുന്നത്. ലക്ഷദ്വീപിലെ 77834 ഉപഭോക്താകള്‍ക്ക് സൗജന്യ സേവനം പ്രയോജനപ്പെടുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ബിഎസ്എന്‍എലിലേക്ക് പരിധിയില്ലാതെയും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് ദിവസവും 20 മിനിറ്റ് വീതവും സൗജന്യമായി സംസാരിക്കാം.