Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദ​ഗതി: ബം​ഗളൂരുവിൽ ബുർഖയണിഞ്ഞ്, പൊട്ട് തൊട്ട് വേറിട്ട പ്രതിഷേധം

'വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ' എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ടാണ് ഇവർ പ്രതിഷേധത്തിൽ പങ്കാളികളായത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബം​ഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്. 

burqa-bindi protest in Bengaluru against caa and nrc
Author
Bengaluru, First Published Jan 6, 2020, 2:35 PM IST

ബം​ഗളൂരു: പൗരത്വ നിയമ ഭേദ​ഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബം​ഗളൂരുവിലെ യുവജനങ്ങൾ. 'വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ' എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ടാണ് ഇവർ പ്രതിഷേധത്തിൽ പങ്കാളികളായത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബം​ഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്. ബം​ഗളൂരുവിലെ ടൗൺഹാളിൽ സംഘടിപ്പിച്ച ബുർഖ-ബിന്ദി പ്രതിഷേധത്തിൽ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പൗരത്വഭേദഗതി നിയമം: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തി​രിച്ചടി​...
''ചില മാധ്യമങ്ങൾ‌ പ്രതിഷേധ കൂട്ടായ്മകളെ മുസ്ലീം പ്രതിഷേധം എന്ന് വേർതിരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അത് ശരിയല്ല. എല്ലാ മതവിഭാ​ഗത്തിലും പെട്ടവർ ഈ പ്രതിഷേധ സം​ഗമത്തിൽ അം​ഗങ്ങളായിട്ടുണ്ട്.'' സംഘാടകരിലൊരാളായ പ്രജക്ത കുവാലേക്കർ പറഞ്ഞു. കലാകാരൻമാർ, ​ഗായകർ, ആക്റ്റിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മണിപ്പൂരി ആക്റ്റിവിസ്റ്റ് ഇറോം ശർമ്മിളയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സൗത്ത് ബെം​ഗളൂരുവിലെ ജാമിയത്ത് ഉലമ രക്ത​ദാന ക്യാംപ് സംഘടിപ്പിച്ചാണ് പൗരത്വ ഭേദ​ഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.  


 

Follow Us:
Download App:
  • android
  • ios