മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവർക്ക് ഓടുന്നതിനിടെ ഹൃദയാഘാതം. 

ജയ്പൂര്‍: മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവർക്ക് ഓടുന്ന ബസിനുള്ളിൽ വെച്ച് ഹൃദയാഘാതം. എന്നാൽ, സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. അസുഖം തോന്നിയ ഉടൻ തന്നെ ഡ്രൈവർ ബസ് സഹഡ്രൈവർക്ക് കൈമാറുകയായിരുന്നു. യാത്രക്കിടെ കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. രാജസ്ഥാനിലെ പാലിയിൽ നടന്ന സംഭവം ബസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

ഇൻഡോറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ സതീഷ് റാവുവാണ് മരിച്ചത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹഡ്രൈവറോട് ബസ് ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സഹഡൈവറുമായി ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷ് റാവു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സതീഷ് റാവുവിന് സൈലന്റ് ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചു.

സി.സി.ടി.വി. ദൃശ്യങ്ങളനുസരിച്ച്, ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിൽ കാലുകൾ മടക്കി ഇരിക്കുകയായിരുന്ന റാവു ബോധരഹിതനായി സഹഡൈവറുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ ഡ്രൈവറുടെ ക്യാബിനിലെത്തി റാവുവിനെ എടുത്തുയർത്തി. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.