ലക്നൗ: ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് പേര്‍മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ച ഏഴുപേരും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.