Asianet News MalayalamAsianet News Malayalam

Bypoll Results 2021| പശ്ചിമബംഗാളിൽ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂൽ വിജയിച്ചു

പശ്ചിമബം​ഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തൃണമൂൽ നൽകിയിരിക്കുന്നത്. ബിജെപിയുടെ സിറ്റിം​ഗ് സീറ്റായിരുന്നു ദിൻഹാട്ടയിൽ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ​ഗോസാബയിലാകട്ടെ 1,43,051  വോട്ടാണ് ഭൂരിപക്ഷം.

Bypolls 2021 Results Update Trinamool Congress wins four seats in Bengal
Author
Kolkata, First Published Nov 2, 2021, 4:45 PM IST

ദില്ലി: പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് (Bypoll) നടന്ന നാല് സീറ്റുകളിലും തൃണമൂൽ കോൺഗ്രസിന് (Trinamool Congress) വൻ വിജയം. ബിജെപിയുടെ (BJP) രണ്ട് സിറ്റിംഗ് സീറ്റുകൾ തൃണമൂൽ പിടിച്ചെടുത്തു. കർ‍ണ്ണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ബിജെപിയും രണ്ടാമത്തെ സീറ്റിൽ കോൺ​ഗ്രസും (Congress) വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ഹങ്ഗാളിലാണ് കോൺഗ്രസ് വിജയം. മനേ ശ്രീനിവാസ് 7373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് നേടിയത്. സിന്ദാ​ഗി മണ്ഡലത്തിൽ ബിജെപി വിജയിച്ചു

പശ്ചിമബം​ഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തൃണമൂൽ നൽകിയിരിക്കുന്നത്. ബിജെപിയുടെ സിറ്റിം​ഗ് സീറ്റായിരുന്നു ദിൻഹാട്ടയിൽ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ​ഗോസാബയിലാകട്ടെ 1,43,051  വോട്ടാണ് ഭൂരിപക്ഷം. സിറ്റിം​ഗ് സീറ്റായ ഖ‌ർദാഹ 93,832 വോട്ടിനാണ് തൃണമൂൽ നിലനി‌ർത്തിയത്. 

ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് അസംബ്ലി സീറ്റുകളിൽ കോൺ​ഗ്രസ് വിജയിച്ചു. ഫത്തേപ്പൂ‌ർ, അ‌ർകി, ജുബ്ബാൽ-കോട്ഖായ് സീറ്റുകളിലാണ് വിജയം. രാജസ്ഥാനിൽ ധരിയാവാദ് അസംബ്ലി സീറ്റും കോൺ​ഗ്രസ് നേടി. അസമിലെ തോവ്റ, ഭബാനിപു‌‌ർ, മരിയാനി സീറ്റുകളിൽ ബിജെപി വിജയിച്ചു. 

മൂന്ന് ലോകസഭാ സീറ്റുകളിലേക്കും 29 അസംബ്ലി മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലാണ് നടന്ന് കൊണ്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios